മാഹി: ഈസ്റ്റ് പള്ളൂർ, പള്ളൂർ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മാഹി മണ്ഡലം കമ്മിറ്റി മാഹി റീജിയണൽ അഡ്മിനിസ്റ്ററോട് നിവേദനം മുഖേന ആവശ്യപ്പെട്ടു.
പ്രദേശവാസികൾക്കും കാൽനട യാത്രക്കാർക്കും ഭീഷണി നേരിടുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. പന്തക്കലിലെ വിവിധ സ്ഥലങ്ങളിൽ പെരുമ്പാമ്പിനെ കണ്ടെത്തിയെന്നും ജനങ്ങളുടെ ഭയപ്പാടിന് പരിഹാരം കാണണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്ന് അഡ്മിനിസ്റ്റ്രേറ്റർ മോഹൻ കുമാർ ഉറപ്പ് നൽകി.
മാഹി മണ്ഡലം പ്രസിഡന്റ് സി.കെ ഉമ്മർ മാസ്റ്റർ, സെക്രട്ടറി മൻസൂർ പുത്തലത്ത്, അസീസ് പള്ളൂർ, അലി ചാലക്കര എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.