പന്തക്കല്‍ ക്ഷേത്രത്തിലെ കവര്‍ച്ച പ്രതിയായ യുവാവ് അറസ്റ്റില്‍


മാഹി: പന്തക്കല്‍ പന്തോക്കാവ് ക്ഷേത്രത്തിലെ കവർച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.

പന്തക്കല്‍ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തില്‍ കവർച്ച നടത്തിയ കേസില്‍ പ്രതി പിടിയില്‍. പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് കവർച്ച നടന്നത്. ഓഫീസ് മുറിയിലെ അലമാര തകർത്ത് അലമാരയുടെ അകത്തെ അറയിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപയാണ് പ്രതി കവർന്നത്. 

ക്ഷേത്രത്തിന് നാശ നഷ്ടവും വരുത്തിയിട്ടുണ്ട്. മോഷ്ടാവിൻ്റെ ചിത്രം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും കൈമാറിയിരുന്നു. തുടർന്നാണ് മോഷ്ടാവിനെ പൊലീസ് തിരിച്ചറിഞ്ഞത്. കാസർകോട് നിന്നാണ് ഇയാള്‍ പിടിയിലായത്. പന്തക്കല്‍ എസ്.ഐ. പി.ഹരിദാസും, പള്ളൂർ എസ്.ഐ. റിനില്‍ കുമാറുമാണ് അന്വേഷണം നടത്തിയത്.

വളരെ പുതിയ വളരെ പഴയ