പാടത്ത് വിത്ത് വിതച്ച് രാമവിലാസം സീഡിന്റെ ‘സോയിൽ സ്കോളേഴ്സ്’ കുട്ടിസംഘം

 


ചൊക്ലി : രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ സീഡിന്റെ ‘സോയിൽ സ്കോളേഴ്സ്’ എന്ന പേരിലുള്ള കുട്ടികളുടെ സംഘം സ്കൂളിനടുത്തുള്ള പാടത്ത് പച്ചക്കറി വിത്ത് വിതച്ചു. ആദ്യഘട്ടത്തിൽ ചീരവിത്തിൽ തുടങ്ങി മറ്റ് മുഴുവൻ പച്ചക്കറി വിത്തുകളും നടാനാണ് തീരുമാനിച്ചിട്ടുള്ളത്.ചൊക്ലി പ്രദേശത്തെ തലമുതിർന്ന ജൈവകർഷകൻ കുഞ്ഞൻ മാസ്റ്റർ കുട്ടികൾക്ക് കൃഷിരീതിയെക്കുറിച്ചുള്ള ക്ലാസെടുത്തു.

സഹ പ്രഥമാധ്യാപിക എൻ. സ്മിത, സ്റ്റാഫ് സെക്രട്ടറി ടി.പി. ഗിരീഷ് കുമാർ, സീഡ് കോഡിനേറ്റർ ആർ. അജേഷ്, കെ.എം. ജിനീഷ്, കെ.കെ ഷിബിൻ, എം.പി. മൃദുൽലാൽ, എം. സായന്ത്, സി. അശ്വിൻ, സി. അഷ്മിൻ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ