മാലിന്യ പ്രശ്നവും റോഡിന്റെ ശോച്യവസ്ഥ പരിഹരിക്കാൻ ആവശ്യപ്പെട്ട് സി പി ഐഎം നടുച്ചാൽ ബ്രാഞ്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി

 


അഴിയൂർ ഗ്രാമ പഞ്ചായത്ത്15,16. വാർഡുകളുടെ അതിർത്തിയായ നടുച്ചാൽ ബീച്ച് റോഡ് കുടിവെള്ള പദ്ധതിയിൽ വെട്ടിപ്പൊളിച്ചതിനെ തുടർന്ന് വാഹനയാത്ര ദുസ്സഹമായ സാഹചര്യത്തിൽ  വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യം ആകുന്നതിനുo അണ്ടി കമ്പനിയുടെ മതിൽ ഇടിഞ്ഞ് വീണതിനെ തുടർന്ന് കാടുകൾ ഉള്ള  ഭാഗത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനാൽ   അടുത്തുള്ള കിണർ വെള്ളം മലിനമായ നിലയിലാണ്. അവർക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുകയും ഒപ്പം പൊതുജനങ്ങൾക്ക് സഞ്ചാര സൗകര്യത്തിന് റോഡ് അരികിലെ കാട് വെട്ടി യാത്ര സൗകര്യമാക്കുന്നതിനും  വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യം ആക്കുന്നതിന് വാർഡ് മെമ്പർമ്മാരും പഞ്ചായത്ത് ഭരണ സമിതിയും പരാജയപ്പെട്ടതിനെ തുടർന്ന് പൊതുജനങ്ങളും ഇടപ്പെട്ട് ഈ വിഷയം ഗൗരവമായി  പരിഹരിക്കണമെന്ന്  സിപിഐ എം നടുച്ചാൽ ബ്രാഞ്ച് നിവേദനത്തിലൂടെ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

 ബ്രാഞ്ച് സെക്രട്ടറി മുസ്തഫയുടെ നേത്രതത്തിൽ മത്സ്യ തൊഴിലാളി സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം അലി സി വി ഓട്ടോ തൊഴിലാളി സി ഐ ടി യു ഏരിയകമ്മറ്റി അംഗം രജീഷ് . പിവി ,ഷൈജു  എന്നിവർ പങ്കെടുത്തു:
വളരെ പുതിയ വളരെ പഴയ