മയ്യഴി ഉത്സവിന് ഇന്ന് തുടക്കമാകും

 


പുതുച്ചേരി കലാസാംസ്കാരിക വകുപ്പിന്റെയും വിനോദ സഞ്ചാര വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന മയ്യഴി ഉത്സവിന് ഇന്ന് തുടക്കമാവുന്നു.

നൃത്തവും സംഗീതവും നാടൻ കലകളും വർണങ്ങളും, മായാജാലവും, നാടകവുമായി  മൂന്ന് ദിവസങ്ങളിലായി മാഹിയിലെ  വിവിധ വേദികളിൽ അരങ്ങേരപ്പെടും.

മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ9,10,11 മൂന്ന് ദിവസങ്ങളിലും ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ 9,10 രണ്ട് ദിവസങ്ങളിലുമായി വൈകിട്ട് 5 മുതൽ മേഖലയിലെ വിവിധ ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും അവതരിപ്പിക്കുന്ന പരിപാടികൾ അരങ്ങേറും. 

മാഹി മേഖലയിലെ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് മയ്യഴി പുഴയോര നടപ്പാതയിൽ ജലച്ചായ, ഓയിൽ, അക്രിലിക്, മ്യൂറൽ വിഭാഗങ്ങളിലായി ചിത്രകലാ ക്യാമ്പ്, കലാ-സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ തഞ്ചാവൂർ ചിത്രകല ശിൽപശാലയും എന്നിവയും ഉത്സവിൻ്റെ ഭാഗമായി നടക്കും

മയ്യഴി ഉത്സവിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7നു ജവഹർലാൽ നെഹ്റു ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ  പുതുച്ചേരി കലാ സാംസ്ക്കാരിക വകുപ്പ് മന്ത്രി പി.ആർ.എൻ. തിരുമുരുകൻ നിർവഹിക്കും. രമേശ് പറമ്പത്ത് എംഎൽഎ അധ്യക്ഷനാവും.  വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി ജയന്ത് കുമാർ റേ, സെക്രട്ടറി എ. നെടുഞ്ചഴിയൻ, ഐഎഎസ്, അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ,   ടൂറിസം ഡയറക്ടർ മുരളീധരൻ കലാ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ കലയ പെരുമാൾ എന്നിവർ സംസാരിക്കും. ചലച്ചിത്ര നടിയും പ്രമുഖ നർത്തകിയുമായ രചനാ നാരായണൻ കുട്ടിയുടെ നൃത്തരാവ് അരങ്ങേറും.

വളരെ പുതിയ വളരെ പഴയ