ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നൂറു ദിനം തൊഴിലെടുത്ത തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു

 


കണ്ണൂക്കര : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023 24 സാമ്പത്തിക വർഷം 100 തൊഴിൽ ദിനം പൂർത്തിയാക്കി നാടിന്റെ വികസനത്തിൽ പങ്കാളികളായ 841 തൊഴിലാളികളെ പഞ്ചായത്ത് ആദരിച്ചു. ദാരിദ്ര ലഘൂകരണം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ ഉയർത്തുക എന്ന കാഴ്ചപ്പാടുമായി ഇന്ത്യൻ പാർലമെന്റ് ആവിഷ്കരിച്ച ഈ പദ്ധതിയിൽ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷത്തിനു മുകളിൽ തൊഴിൽ ദിനം സൃഷ്ടിക്കാനായി. 

2023-24 സാമ്പത്തിക വർഷം വിവിധ തൊഴിലുറപ്പ് പദ്ധതികളിൽ ആയി ആറു കോടി പന്ത്രണ്ട് ലക്ഷത്തി അറുപത്തി ഒൻപതിനായിരം രൂപ പഞ്ചായത്ത് ചെലവഴിച്ചു. ഇതിൽ ഇരുപത്തി അഞ്ചു കോൺഗ്രീറ്റ് റോഡുകളും ഉൾപ്പെടുന്നു. 

പഞ്ചായത്തിൽ ആകെ 3996 തൊഴിൽ കാർഡ് ഉടമകളും 1677 തൊഴിലാളികളും ഉണ്ട്. നൂറു ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്കുള്ള ആദരവ് പരിപാടി 'നൂറിന്റെ പെരുമ  2024' കണ്ണൂക്കരയിൽ രാജ്യസഭാ എംപി അഡ്വക്കറ്റ് ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്  റഹീസ നൗഷാദ് സ്വാഗതവും അക്രെഡിറ്റ് എൻജിനീയർ മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുധീർ മഠത്തിൽ, ശാരദാ വത്സൻ, യു എം സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത പി പി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി വി മുഹമ്മദലി, മെമ്പർമാരായ ജൗഹർ വെള്ളികുളങ്ങര, ഷജിന കൊടക്കാട്ട്, രഞ്ജിത്ത് എം വി  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എം പവിത്രൻ, സി കെ വിശ്വൻ, യു അഷറഫ് മാസ്റ്റർ, എം വി ഭാസ്കരൻ മാസ്റ്റർ, അഡ്വക്കറ്റ് ദേവരാജൻ, പി പി രാജൻ, ബാബു പറമ്പത്ത്, കലാജിത്ത്  എന്നിവരും സംസാരിച്ചു

വളരെ പുതിയ വളരെ പഴയ