മാഹി പാറക്കൽ ഗവ. എൽ.പി.സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പുതുച്ചേരി വിമോചന ദിനമായ നവംബർ 1 ന് മയ്യഴി ഗാന്ധി ഐ.കെ. കുമാരൻ മാസ്റ്ററുടെ സ്മൃതിസ്ഥലത്തേക്ക് സ്മൃതിയാത്ര നടത്തി. പുഷ്പാർച്ചനയും ഗാന്ധി ഭജൻ ആലാപനവും സ്മൃതിയാത്രയുടെ ഭാഗമായി നടന്നു. വിദ്യാലയത്തിൽ നടന്ന ആഘോഷ ചടങ്ങിൽ ഐ.കെ. കുമാരൻ മാസ്റ്റർ സ്മാരകകേന്ദ്രം പ്രസിഡൻ്റ് ഐ.അരവിന്ദൻ, മാധ്യമപ്രവർത്തകൻ സോമൻ പന്തക്കൽ, സ്മാരകകേന്ദ്രം ഡയറക്ടർ കെ.എം. പവിത്രൻ വിദ്യാർത്ഥികളായ മുഹമ്മദ് മിനാൻ, അനീന എന്നിവർ സംസാരിച്ചു.
പ്രഥമാധ്യാപകൻ ബാല പ്രദീപ് ദേശീയപതാക ഉയർത്തി. പി.ടി.എ. പ്രസിഡൻ്റ് ബൈജു പൂഴിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. മേഘ്ന നന്ദി പറഞ്ഞു അണിമ പവിത്രൻ ഭജൻ ആലപിച്ചു.