ബൈക്ക് അപകടം; മലയാളി വിദ്യാർത്ഥി ബാംഗ്ലൂരിൽ മരണപ്പെട്ടു

 


വ്യാഴാഴ്ച അർദ്ധ രാത്രി ബാംഗ്ലൂർ ബിടിഎമ്മിൽ കാറും ബൈക്കും  തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  മലയാളി ബൈക്ക് യാത്രികനായ മലയാളി വിദ്യാർത്ഥി മരിച്ചു. വടകര കൊയിലാണ്ടി വളപ്പ്  സ്വദേശി മാടപ്പുല്ലന്റെ വിട എംവി സിദ്ധീഖിന്റെ മകൻ നിയാസ് മുഹമ്മദ്‌ (26) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് മാഹി സ്വദേശി ഷുഹൈബ് (23) നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എഐകെഎംസിസി ആംബുലൻസിൽ കൊണ്ടുപോയി. ഇരുവരും ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷ്യനിൽ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥികളാണ്. മരണപ്പെട്ട നിയാസ് മുഹമ്മദിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് സഫീറ. സഹോദരങ്ങൾ  സിജാദ്, നഫ്സൽ. ഖബറടക്കം വടകര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

വളരെ പുതിയ വളരെ പഴയ