മാഹി: ഒളവിലം -സഫ്ദർ ഹാശ്മി വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളീയം പരിപാടി സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം പാനൂർ ഏരിയ സെക്രട്ടറി ടി കെ ശശി ഉദ്ഘാടനവും പ്രഭാഷണവും നടത്തി. ഫ്ലവേഴ്സ് ടിവി വോയിസ് ഓഫ് കേരള മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന ശ്രീ ഗോപികാ ഗോകുൽദാസിനെ ചടങ്ങിൽ വച്ച് ആദരിച്ചു.
വായനശാല സംഘടിപ്പിച്ച വായനാഥ ടാൻസ് വിജയികളെയും ജില്ലാതലത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെയും അനുമോദിച്ചു. വായനശാല സെക്രട്ടറി പി സാജു സ്വാഗതവും പ്രസിഡൻ്റ് വൈ ചിത്രൻ അധ്യക്ഷതയും വഹിച്ചു. ജലീന രതീഷ് കുമാർ നന്ദിയും പറഞ്ഞു.