ചോമ്പാല: നാട്ടിൽ അന്യംനിന്നു പോയ കയമ, പൗർണ്ണമി, വൈശാഖം എന്നീ നെല്ലിനങ്ങൾ കൃഷി ചെയ്യുകയും നാടിൻ്റെ പൈതൃകം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന പി.കെ രവിയെ തൻ്റെ കൃഷിയിടത്തിൽ വച്ച് ചോമ്പാൽ.എൽ.പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകര്യം ആദരിച്ചു.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നടന്ന വിവിധ പരിപാടികളുടെ ഭാഗമായി കർഷകനുമായി സംവാദം , കൃഷിയിടം സന്ദർശിക്കൽ, കാർഷിക നാട്ടറിവുകൾ എന്നിവ നടത്തി.
പി.കെ രവിയുടെ സാന്നിധ്യത്തിൽ പരമ്പരാഗത വേഷത്തിൽ കുട്ടികളും അധ്യാപകരും പാടത്ത് ഇറങ്ങുകയും കൃഷി രീതിയുടെ വിവിധ വശങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു.
പാടത്ത് വച്ച് നടന്ന ചടങ്ങിൽ ഷിമിത്ത് .സി കർഷകനായ പി.കെ രവിക്ക് ഉപഹാരം സമർപ്പിച്ചു . വിശ്വജിത്ത്. ആർ, അധ്യക്ഷം വഹിച്ച ചടങ്ങിൽ, നിത്യ .കെ സൗമ്യ കെ,ലിജിത വി.പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.