മാഹിയിൽ നിന്നും മദ്യം കടത്ത് വാറന്റ് പ്രതി പിടിയിൽ

 


തലശ്ശേരി : കർണാടകയിൽ ഒളിവിലായിരുന്ന വാറന്റ് പ്രതിയെ തലശ്ശേരി എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. തലശ്ശേരി അഡീഷണൽ അസി. സെഷൻസ് കോടതി വാറന്റ്‌ പുറപ്പെടുവിച്ച ഹാസ്സൻ ജില്ലയിലെ ഗണേഷ് ആണ് പിടിയിലായത്. 

2014-ൽ മാഹി മദ്യം കടത്തുമ്പോൾ ന്യൂമാഹി ചെക്പോസ്റ്റിൽ നിന്ന് രണ്ടു പേരെ പിടികൂടിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് ഗണേഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ