മയ്യഴി : മാഹി മുനിസിപ്പൽ ഏരിയയിലെ മുഴുവൻ ചുമട്ടുതൊഴിലാളികൾക്കും കേരളാ മാതൃകയിൽ ക്ഷേമനിധി നടപ്പാക്കണമെന്ന് സംയുക്ത ചുമട്ടു തൊഴിലാളി യൂണിയൻ വാർഷിക ജനറൽബോഡി പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ പി രെജിലേഷ് അധ്യക്ഷനായി. എസ് കെ വിജയൻ, കെ മോഹനൻ, ജിഗീഷ് ബാബു, പി യൂസഫ്, വി പി മനേഷ് കുമാർ, ടി സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട്, കെ പി ബി നീഷ്, വി ജയബാലു, പി ഗിരീ ഷ്, ഇ കെ മുഹമ്മദലി, ലിഗോ റി ഫെർണാണ്ടസ്, അബ്ദുൽ നാസർ പള്ളിയത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ പി രെജിലേഷ് (പ്രസിഡ ൻ്റ്), അബ്ദുൽ നാസർ പള്ളിയത്ത് ( വൈസ് പ്രസിഡന്റ്), മനേഷ് കുമാർ (സെക്രട്ടറി), പി ഗിരീഷ് (ജോ. സെക്രട്ടറി), ജോമോൻ (ട്രഷറർ).