ദാഫിഅ വിമൻസ് എജ്യുക്കേഷണൽ അക്കാദമി; ഏഴാം വാർഷിക ഒന്നാം സനദ് ദാന മഹാസമ്മേളനം

 


പുല്ലൂക്കര പാറമ്മൽ : ദാഫിഅ വിമൻസ് എജ്യുക്കേഷണൽ അക്കാദമിയുടെ ഏഴാം വാർഷിക ഒന്നാം സനദ് ദാന മഹാസമ്മേളനം പുല്ലൂക്കര പാറമ്മൽ പക്രുട്ടി ഹാജി നഗറിൽ വച്ച് നടന്നു. മതഭൗതിക സമന്വയ വിദ്യാഭ്യാസം ആർജിച്ചെടുത്ത മുപ്പത്തോളം വിദ്യാർത്ഥിനികൾക്കാണ് സനദ് നൽകപ്പെടുന്നത്.  ദാഫിഅ പ്രിൻസിപ്പാൾ അബ്ദുറഹീം അൽഫാദിൽ ദാരിമി സ്വാഗതഭാഷണം നിർവഹിച്ചു. തൻവീറുൽ ഇസ്ലാം സംഘം പ്രസിഡണ്ട് ഇ. എ. നാസറിൻ്റെ അദ്ധ്യക്ഷതയിൽ സമസ്ത ട്രഷറർ പിപി ഉമർ മുസ്ലിയാർ (കൊയ്യോട്) ഉദ്ഘാടനവും സനദ് ദാന പ്രഭാഷണവും നിർവഹിച്ചു. സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണ പരിപാടികളുമായി സമൂഹം മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. ജാമിഅ ദാറുസ്സലാം ദഅവാ കോളേജ് സദർ മുദരിസ് കെപി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. ദാഫിഅ ക്യാമ്പസിൽ നിന്ന് അക്യുപങ്ചർ ഡോക്ടർമാരായി പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികളെ സൈനുൽ ആബിദീൻ സഫാരി ആദരിച്ചു. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യാർഥിനികൾക്കുള്ള സനദ് വിതരണം സയ്യിദത് സജ്‌ന ബീവി പാണക്കാട് നിർവഹിച്ചു. ക്യാമ്പസിൽ പഠനം പൂർത്തീകരിച്ച് കോളേജിൽ തന്നെ അധ്യാപകരായി സേവനം ചെയ്യുന്നവർക്ക് ദാഫിഅ ട്രസ്റ്റ് ചെയർമാൻ ഫായിസ് സിദ്ദിഖ് കരിയാട്ട് പൊയിൽ അവാർഡ് ദാനം നിർവഹിച്ചു. പെർഫെക്റ്റ് അറ്റൻഡൻസ് അവാർഡ് കോളേജ് ചെയർമാൻ സി എച്ച് മുസ്തഫ, അക്കാദമിക് എക്സലൻസ് അവാർഡ് എൻ.എ ഇസ്മായിൽ മാസ്റ്റർ, സനദ് വസ്ത്ര വിതരണ ഉദ്ഘാടനം സികെകെ തങ്ങൾ എന്നിവർ നിർവഹിച്ചു. ഉമ്മർ എം കെ, അബ്ദുറഹ്മാൻ ദാരിമി, സുഹൈൽ റഹ്മാനി, സിഎച്ച് ഇസ്മായിൽ, ഹാഫിസ് ഷാഹിദ് ദാരിമി, സമീർ സഖാഫി,ഫാസിൽ ദാരിമി, മാണിക്കോത്ത് കണ്ടി അബൂബക്കർ ഹാജി,സിദ്ദിഖ് എൻ കെ

വളരെ പുതിയ വളരെ പഴയ