അഴിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം. 4 വയസ്സുള്ള പെൺകുട്ടിക്ക് നായയുടെ കടിയേറ്റു

 


ചോമ്പാല:അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ തെരുവ് നായ ശല്യം രൂക്ഷം ഇന്ന് കാലത്ത് 10 മണിക്ക്  മാളിയേക്കൽ ആയിഷ നയിഫ (4വയസ്സ്) എന്ന കുട്ടിയെ നായ കടിച്ച് പരിക്കേല്പിച്ചു തെരുവ് നായയുടെ ശല്യം കാരണം കാലത്ത് മദ്രസ്സയിൽപോകുന്ന കുട്ടികൾക്കും ഹാർബ്ബറിലേക്ക് കാൽനടയായി പോകുന്ന മത്സ്യ തൊഴിലാളികളും 

തെരുവ് നായ ശല്യം  കാരണം ഏറെ പ്രയാസപ്പെടുകയാണ് ആയതിനാൽ ബന്ധപ്പെട്ട അധികാരികൾ ഇതിനെതിരെ അടിയന്തരമായ നടപടി 

കൈക്കൊളളണമെന്ന് പതിനഞ്ചാം വാർഡ് മെമ്പർ കവിത അനിൽകുമാർ ആവശ്യപ്പെട്ടു

വളരെ പുതിയ വളരെ പഴയ