അഗ്നിശമനസേനയുടെ പുതിയ വാഹനം മാഹി എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു.

 


മാഹി: മാഹി അഗ്നിശമനസേനയുടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ വാഹനം മാഹി ഗവൺമെൻ്റ് ഹൗസിൽ വെച്ച് മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്ററുടെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

അയ്യായിരം ലിറ്റർ വാട്ടർ കപ്പാസിറ്റി,റൊട്ടേറ്റ് ലൈറ്റ് സംവിധാനം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളുള്ള 10 ഓളം വാഹനങ്ങളാണ് പുതുച്ചേരി സംസ്ഥാനത്ത് അഗ്നിശമനസേനയ്ക്കായി ലഭിച്ചത്. ഇതിലൊരെണ്ണമാണ് മാഹിക്ക് ലഭിച്ചത്.മാഹി ഫയർസ്റ്റേഷൻ ഇൻചാർജ് ടി രഞ്ജിത്ത് ലാൽ , അഗ്നിശമനസേനാംഗങ്ങൾ, മാഹി പോലീസ് തുടങ്ങിയവ ചടങ്ങിൽ സംബന്ധിച്ചു

വളരെ പുതിയ വളരെ പഴയ