ഐ ഐ ടിയിൽ നിന്നും 5 വർഷ മാസ്റ്റർ ബിരുദം നേടുന്ന ആദ്യ മയ്യഴിക്കാരൻ


മയ്യഴിയിൽ നിന്നും ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടവുമായി മാഹി കേന്ദ്രീയ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി

മാഹി മുണ്ടോക്ക് ഭരണിക്കലെ ബി. നിരഞ്ജൻ.  ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ക്യാംപസിലെ ഐ ഐ ടി ബി എച്ച് യൂവിൽ നിന്നും 5 വർഷ Integrated Dual Degree എഞ്ചിനീയറിങ് ഫിസിക്സിൽ വിജയകരമായി പൂർത്തിയാക്കിയ നിരഞ്ജൻ 5 വർഷ IDD കോഴ്സിലൂടെ ഐ ഐ ടി മാസ്റ്റേഴ്സ് ഡിഗ്രി നേടുന്ന ആദ്യ മയ്യഴിക്കാരനാണ്.

മാഹി ഗവ. എൽ.പി.സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  മാഹി കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ഒരു ഐ ഐ ടിയൻ കൂടി പ്രവർത്തന രംഗത്തേക്കിറങ്ങുന്നു.

മയ്യഴിയിലെ അധ്യാപക ദമ്പതികളായ മിനി തോമസിൻ്റേയും ബാലപ്രദീപിൻ്റെയും രണ്ടാമത്തെ മകനാണ് നിരഞ്ജൻ.

വളരെ പുതിയ വളരെ പഴയ