മയ്യഴി: മാഹി സെന്റ് തെരേസ ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യ യുടെ തിരുനാൾ നാലാംദിനത്തിലേക്ക് കടന്നു. തിങ്കളാഴ്ച വൈകിട്ട് ചാന്ത രൂപത അധ്യക്ഷൻമാർ. എഫ്രേം നരിക്കുളം ബിഷപ്പിന് ഇടവക വികാരിയും കോഴിക്കോട് രൂപത വികാരി ജനറലുമായ മോൺ. ഡോ. ജൻസൺ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ദിവ്യബലി, നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടായി. ജോൺ ഓഫ് ആർക്ക് കുടുംബ യൂണിറ്റ് അംഗങ്ങൾ സഹായികളായി. ചൊവ്വ വൈകിട്ട് 5.30ന് ജപമാല, ആറിന് ദിവ്യബലി.