മാഹി: രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ ഖണ്ഡിൻ്റ ആഭിമുഖ്യത്തിലുള്ള പഥസഞ്ചലനം ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂമാഹി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് മാഹി പാലം, മാഹി മെയിൻ റോഡ് റെയിൽവേ സ്റ്റേഷൻ റോഡ് വഴി മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരും. അഞ്ച് മണിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ ശാരീരിക് പ്രദർശനത്തിന് ശേഷം ആർ എസ് എസ് ഉത്തര കേരള പ്രാന്ത സഹ: സേവ പ്രമുഖ് കെ. ദാമോദരൻ മുഖ്യഭാഷണം നടത്തും