ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുന:രാരംഭിക്കുക; സിപിഎം ഓർക്കാട്ടേരി ലോക്കൽ സമ്മേളനം

 


ഓർക്കാട്ടേരി: ഓർക്കാട്ടേരിയിലെ ജനകീയ പ്രശ്ന‌നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്‌ത്‌ സിപിഎം ഓർക്കാട്ടേരി ലോക്കൽ സമ്മേളനം പൂർത്തിയായി. ഓർക്കാട്ടേരിമണപ്പുറത്തെ ഇ.എം.ദയാനന്ദൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി.സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ് ജോഷി, പടയംകണ്ടി രവീന്ദ്രൻ,റീത്ത.കെ.പി എന്നിവരടങ്ങിയ  പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.  ആർ.കെ.സുരേഷ് മാസ്റ്ററെ ലോക്കൽ  സിക്രട്ടറിയായി ഐക്യകണ്ഠേന  തെരഞ്ഞെടുത്തു.15 അഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിനു വേണ്ടി കോടികൾ മുടക്കി ബിൽഡിങ്ങ് നിർമാണം പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം നീട്ടികൊണ്ടു പോകുന്നത് സിപിഎം ഓർക്കാട്ടേരി ലോക്കൽ സമ്മേളനം ചർച്ച ചെയ്തു. നേരത്തെ നിരവധി രോഗികളെ കിടത്തി ചികിത്സിച്ച ഈ സ്ഥാപനത്തിൽ ആവശ്യമായ സ്പെഷലിസ്റ്റ് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിച്ച് 'കിടത്തി ചികിത്സ പുന:രാരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ