മാഹി: പോണ്ടിച്ചേരിയിൽ വച്ചു നടന്ന സംസ്ഥാനതല നാഷണൽ പോപ്പുലേഷൻ എജുക്കേഷൻ പ്രോജക്ട് ( NPEP) ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ മാഹിയെ പ്രതിനിധീകരിച്ച കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂൾ പള്ളൂർ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാഹി മേഖലയിൽ ഒന്നാം സ്ഥാനം നേടി പുതുച്ചേരി സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടിയ സ്കൂൾ ടീം ഡൽഹിയിൽ വച്ച് നടക്കാൻ പോകുന്ന ദേശീയതല മത്സരത്തിലേക്ക് പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും നേടി. ഒമ്പതാംതരം വിദ്യാർഥികളായ വിഷ്ണു സി പി, ചാന്ദ്ര ദേബ് കൃഷ്ണ വി എം, അസ്ര മറിയം, ആദ്യശ്രീ അശോക്, മാളവിക എ എന്നിവരാണ് റോൾപ്ലേയിൽ അഭിനയിച്ചത്