ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ നവരാത്രി സംഗീതോത്സവത്തിന് ഇന്ന് തുടക്കം.

 മാഹി: ഗുരുകുല സംഗീത പാരമ്പര്യമുള്ള ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ നവരാത്രി സംഗീതോത്സവത്തിന് ഇന്ന് തുടക്കം.അഡ്വ. ഇ നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.നവരാത്രി സംഗീതോത്സവത്തെക്കുറിച്ച് ചാലക്കര പുരുഷു പ്രഭാഷണം നടത്തും.

പുന്നോൽ, മാഹി ആന വാതുക്കൽ ക്ഷേത്രം, വെള്ളികുളങ്ങര ശിവക്ഷേത്രം,, മാഹി ശ്രീകൃഷ്ണ ക്ഷേത്രം, കോട്ടക്കൽ ഭഗവതി ക്ഷേത്രം, മടപ്പള്ളി ജപ സ്കൂൾ ഓഫ് മ്യൂസിക്, മാഹി സി.എച്ച്.ഗംഗാധരൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി ഒക്ടോ: 13 വരെ നടക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ സംഗീത കച്ചേരി, സംഗീതാരാധന, ഭക്തിഗാനാമൃതം, ഉപകരണസംഗീതക്കച്ചേരി, അരങ്ങേറ്റം, പഞ്ചരത്ന കീർത്തനാലാപനം, എന്നിവയുണ്ടാകും. 13 ന് വിജയദശമി നാളിൽ മാഹി സി.എച്ച്. ഗംഗാധരൻ ഓഡിറ്റോറിയത്തിൽ കാലത്ത് 9 മണിക്ക് വിദ്യാരംഭം കുറിക്കും.

വളരെ പുതിയ വളരെ പഴയ