മാഹി: പൊതുജനാഭിപ്രായം സ്വരൂപിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടും വേണം മാഹിയിൽ വിദ്യാഭ്യാസ പരിഷ്കരണങ്ങൾ നടപ്പിലാക്കേണ്ടത് എന്ന് ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് ജയിംസ് സി ജോസഫിൻ്റെ അധ്യക്ഷതയിൽ സി.ജി.ഇ.സി അഖിലേന്ത്യ സെക്രട്ടറി കെ ഹരീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.
കൗൺസിൽ ഓഫ് സർവീസസ് ഓർഗനൈസേഷൻ ജനറൽസെക്രട്ടറി കെ രാധാകൃഷ്ണൻ മുൻ എഡിപിസി പിസി ദിവാനന്ദൻ.ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി വി സജിത, വി കെ ഷെമിന, ഡോ: കെ ചന്ദ്രൻ, പി പി പുഷ്പലത, ടി പി ഷെെജിത്ത്, എന്നിവർ സംസാരിച്ചു.സർവീസിൽ നിന്നും വിരമിച്ച അധ്യാപകരായ പി ഉത്തമരാജൻ, ഇ എ അജിത, ടി പി സുരേഷ് ബാബു, അധ്യാപക അവാർഡ് ജേതാവ് സി ഇ രസിത, മാസ്റ്റേഴ്സ് അത്ലറ്റ് വിജയി വിദ്യ ജെസി എന്നിവരെ ആദരിച്ചു
#tag:
Mahe