മാഹി : സബ് ജയിലിനു പിൻവശത്തെ നടപ്പാത മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നു. ഇവിടെ ഭക്ഷണ അവശിഷ്ടങ്ങളും മറ്റു ഗാർഹിക മാലിന്യങ്ങളും കൊണ്ട് വന്ന് തള്ളി വൃത്തിഹീനമാക്കിയിരിക്കുകയാണ്. ഇങ്ങനെ കൊണ്ടിടപ്പെട്ട മാലിന്യങ്ങൾ നായയും മറ്റും കടിച്ച് വലിച്ച് റോഡിൽ ഇടുന്നതിനാൽ കാൽനടയാത്രക്കാർക്ക് പോവുന്നതിന് ബുദ്ധിമുട്ട് ഉണ്ട്. കൂടാതെ ഇത് മൂലം ദുർഗന്ധവും കൊതുകിൻ്റെയും ഈച്ചയുടെയും ശല്യം വ്യാപകമാണെന്നും പൊതുജനങ്ങൾക്ക് പരാതി ഉണ്ട്