മാഹി : ന്യൂമാഹി പഞ്ചായത്തിലെ കുണ്ടും കുഴികളുമായി തകർന്ന് കിടക്കുന്ന മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണമെന്ന് ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി എം എസ് ) ന്യൂമാഹി യൂനിറ്റ് ജനറൽ ബോഡിയോഗം അധികൃതരോടാവശ്യപ്പെട്ടു.
കല്ലായി അങ്ങാടി- ഈച്ചി റോഡ്, കോമ്മോത്ത് പിടിക – ഈച്ചി റോഡ് കാൽ നടയാത്ര പോലും ദുഷ്കരമാണ്. ഇത് പരിഹരിക്കാൻ പഞ്ചായത്ത് മെമ്പറും ന്യൂമാഹി പഞ്ചായത്ത് ഭരണ സമിതിയും യാതൊരു നടപടി സ്വീകരിക്കാത്ത ജനദ്രോഹ നടപടിയിൽ കൺവെൻഷൻ പ്രതിഷേധിച്ചു.
സ്വർഗ്ഗീയ കനകൻ സേവാ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടിയിൽ സി. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി എം എസ് സംസ്ഥാന സമിതിയംഗം പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി എം എസ് കണ്ണൂർ ജില്ല സിക്രട്ടറി ഇ രാജേഷ്. ഓട്ടോറിക്ഷ മസ്ദൂർ സംഘ് കണ്ണൂർ ജില്ല പ്രസിഡണ്ട് സത്യൻ ചാലക്കര,കെ.കെ. സജീവൻ, കെ.ലിനീഷ് എന്നിവർ പ്രസംഗിച്ചു.