ന്യൂമാഹി :പുന്നോൽ മാപ്പിള എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയും അലിഫ് അറബിക് ക്ലബ്ബും സ്കൂൾ റേഡിയോവും എം പി നജീറ ഉദ്ഘാടനം ചെയ്തു. കെ പി സുമിയ അധ്യക്ഷയായി. വായനവാരാചരണ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കെ ഷീന, കെ ലത, പി കെ ബിന്ദു, എം കെ മുനീറ എന്നി വർ സംസാരിച്ചു. എം പി നജീറയുടെ തേൻതുള്ളികൾ അറബിക് കവിതാസമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.