ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

പരിയാരം: ബൈക്കിൽ
കടത്തുകയായിരുന്ന 13.500 ലിറ്റർ പുതുച്ചേരി മദ്യവുമായി ഏര്യം സ്വദേശി വിവേക് (29) അറസ്റ്റിലായി. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവും സംഘവും കണ്ണൂർ ഇ ഐ ആൻഡ് ഐ ബി പാർട്ടിയും സംയുക്തമായി കടന്നപ്പള്ളി, പാണപ്പുഴ, ഏര്യം ഭാഗങ്ങളിൽ നടത്തിയ പട്രോളിംങ്ങിനിടെ ഏര്യത്ത് വെച്ച് കെ.എൽ 86 ബി 4808 നമ്പർ ബൈക്ക് സഹിതമാണ് വിവേക് പിടിയിലായത്.

ഇയാളുടെ പേരിൽ അബ്കാരി നിയമ പ്രകാരം കേസ് എടുത്തു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വളരെ പുതിയ വളരെ പഴയ