മദ്യവിമുക്തി: മാഹിയിൽ ബോധവൽക്കരണം

തലശേരി :ആൽക്കഹോൾ ഫ്രീ വേൾഡ് സംഘടന മദ്യവിമുക്തലോകത്തിനായി ബുധനാഴ്‌ച രാവിലെ 10ന് മാഹിയിൽ ബോധവൽക്കരണം സംഘടിപ്പിക്കും. മദ്യാസക്തിയുള്ളവരെ പൂർണമായി മോചിപ്പിക്കാനും മദ്യവിൽപന നിർത്തലാക്കാനുമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ ആർ പി ഷിജു, വി പുരുഷോത്തമൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ