കേരള ബാങ്ക് ഓർക്കാട്ടേരി ശാഖയിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് പ്രമുഖ സഹകാരിയും മുൻ റിസ്ക് ഫണ്ട് ബോർഡ് മെമ്പറും, മലബാർ ദേവസ്വം ബോർഡ് മെമ്പറുമായ ടി.എൻ. കെ ശശീന്ദ്രൻ മാസ്റ്റർ സഹകരണ പതാക ഉയർത്തുകയും അന്താരാഷ്ട്ര സഹകരണ സന്ദേശം കൈമാറുകയും ചെയ്തു . ചടങ്ങിൽ അസി.മാനേജർ രാജീവൻ വൻമേരി ,അനില , ശ്രീകുമാർ എന്നിവർ സംസാരിച്ചു.