ന്യൂ മാഹി : പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ആയില്യം നാൾ ആഘോഷവും കുട്ടിച്ചാത്താൻ നേർച്ച വെള്ളാട്ടവും ജൂലൈ 8 തിങ്കളാഴ്ച നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ആയില്യം നാൾ ആഘോഷത്തിന്റെ ഭാഗമായി അഖണ്ഡ നാമജപം നാഗപൂജ മുട്ട സമർപ്പണം പ്രസാദഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ദീപാരാധനക്കുശേഷം കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടക്കും.