മാഹി: മാഹി നടപ്പാതയുടെ മഞ്ചക്കൽ കവാടത്തിൽ മാലിന്യകൂമ്പാരം. മാഹി വിനോദ സഞ്ചാര മേഖലയിൽ ജനങ്ങളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമായ മാഹി നടപ്പാതയിൽ, സന്ദർശകരെ കൂടാതെ രാവിലെയും വൈകുന്നേരവും നിറയെ തദ്ദേശിയരും വ്യായാമത്തിനും വിനോദത്തിനും വിശ്രമത്തിനുമായി ആശ്രയിക്കുന്നിടത്താണ് മാലിന്യം കെട്ടിക്കിടക്കുന്നത്. വീട് വീടാന്തരം മുനിസിപ്പാലിറ്റി മാലിന്യം ശേഖരിക്കുന്ന സ്ഥലമായിട്ടും മനോഹരമായ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശരിയല്ലെന്നും സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ നോക്കി കുറ്റക്കാരെ കണ്ടുപിടിച്ചു ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം