പൂഴിത്തല, പാറക്കൽ, പ്രദേശങ്ങളിലുള്ള റോഡുകൾ ഉടൻ നന്നാക്കുക,എസ് ടി യു.

മാഹി: പൂഴിത്തലയിൽ നിന്നും ശ്രീകൃഷ്ണ ക്ഷേത്രം,
പി.കെരാമൻസ്കൂൾ,പാറക്കൽഗവ: എൽ.പി.സ്കൂൾ,നുസ്രത്തിൽഇസ്ലാംമദ്രസ്സ, തുടങ്ങിയവിടങ്ങളിലേക്ക് പോകുന്ന കളത്തിൽറോഡ്, പാറക്കൽ പഴയ മത്സ്യ മാർക്കറ്റ് റോഡ്, പൂഴിത്തലയിൽനിന്നും ശ്രീ കൃഷ്ണ ക്ഷേത്രം റോഡ് തുടങ്ങിയ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ ചളി ക്കുണ്ടായി മാറിയിരിക്കുകയാണ്. ഇവിടങ്ങളിലുള്ള ഡ്രൈനേജ് മണ്ണ് വീണ് അടഞ്ഞു കിടക്കുന്നതിനാൽ ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ ശക്തമായ വെള്ളക്കെട്ട് ഉണ്ടാകുകയാണ്.മാത്രമല്ല പ്രസ്തുത റോഡിന്റെ ഇരുവശങ്ങളിലും കാട് മൂടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടാകാൻ സാധ്യതകൾഏറെയാണ്. ദിവസവും നൂറുകണക്കിന് പിഞ്ചു വിദ്യാർത്ഥികളും മറ്റു യാത്രക്കാരും സ്ഥിരമായി വഴി പോകുന്നസ്കൂൾ പരിസ ത്തുള്ള പ്രധാന റോഡുകളാണ് ഇത്. ഇത് കാരണം വിദ്യാർത്ഥികളും,മറ്റു യാത്രക്കാരും, വളരെയധികം ദുരിതമനുഭവിക്കുകയാണ്
എത്രയും പെട്ടെന്ന് പ്രസ്തുത റോഡുകൾ നന്നാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കാടുകൾ വെട്ടി തെളിയിക്കണമെന്നും ഡ്രൈനേജിലെ മണ്ണ് നീക്കം ചെയ്യണമെന്നും മാഹി റീജിയണൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പി യൂസഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി ഇടുന്നത് സ്വാഗതം പറഞ്ഞു. പി.നാസർ,
പി റഫീഖ്, എ വി അലി,എ വി ഹനീഫ,എ വി സമീർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ