പുതിയ ക്രിമിനൽ നിയമങ്ങൾ: മാഹി ,പള്ളൂർ പോലീസ് സ്റ്റേഷനുകളിലും മാഹി കോസ്റ്റൽ പോലീസ് ഔട്ട് പോസ്റ്റിലും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.

ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ക്രമം, ഇന്ത്യൻ തെളിവ് നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങൾക്ക് പകരം ജൂലായ് 1 മുതൽ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം എന്നിവ രാജ്യം മുഴുവൻ നിലവിൽ വന്നു. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മാഹി ,പള്ളൂർ പോലീസ് സ്റ്റേഷനുകളിലും മാഹി കോസ്റ്റൽ പോലീസ് ഔട്ട് പോസ്റ്റിലും പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മാഹി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പോലീസ് സൂപ്രണ്ട് ജി.ശരവണൻ, സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയരക്ടർ ഡോക്ടർ ഇഷ്ഹാക്ക്, ഡപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ , എസ്.ഐ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുൻ മുൻസിപ്പാൽ കൗൺസിലർമാർ ഉൾപ്പെടെയുള്ള സാമൂഹ്യ, രാഷ്ട്രീയ , സാംസ്കാരിക പ്രവർത്തകരും സ്കൂൾ വിദ്യാർത്ഥികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

പള്ളൂർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പോലീസ് സൂപ്രണ്ട് ജി.ശരവണൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും മുൻ എം.എൽ.എ രാമചന്ദ്രൻ മാസ്റ്റർ, മുൻസിപാൽ കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സ്കൂൾ വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

മാഹി കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നടന്ന ബോധവൽക്കരണ പരിപാടി പോലീസ് സൂപ്രണ്ട് ജി.ശരവണൻ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ ബി.എം. മനോജ് നേതൃത്വം നൽകി.

വരും ദിവസങ്ങളിൽ സ്കൂളുകൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എസ് പി. അറിയിച്ചു.

വളരെ പുതിയ വളരെ പഴയ