മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.

മാഹി: മാഹി പി.കെ രാമൻ മെമ്മോറിയൽ സ്കൂളിൽ ബഷീർ ദിനം വളരെ വിപുലമായ പരിപാടികളോടെ ആചരിച്ചു. മാനേജർ കെ.അജിത് കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഭാനുമതി ടീച്ചർ സ്വാഗതം പി.ടി.എ പ്രതിനിധി ഷാഹിന ടീച്ചർ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ അനുസ്മരണ പ്രഭാഷണം , ബഷീറിന്റെ വിവിധ കഥാപാത്രങ്ങളായുളള വേഷ പകർച്ച, ബഷീറിന്റെ പുസ്തക പ്രദർശനവും പുസ്തക പരിചയവും, വിവിധ കഥകളിലെ സ്കിറ്റ്, ഡോക്യുമെന്ററി മുതലായവ വിദ്യാർതികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. ചെറിയ ക്ലാസിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടീച്ചർമാരായ നിഷ, ശരണ്യ, അശ്വതി, ഭാഗ്യലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ