പെരിങ്ങാടിയിൽ അൽ മനാർ ഖുർആനിക് പ്രീ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

പെരിങ്ങാടി: പെരിങ്ങാടി പോസ്റ്റ് ഓഫീസ് സ്പിന്നിംഗ് മിൽ റോഡിൽ ഇന്ത്യൻ പബ്ലിക്ക് സ്കൂൾ ബിൽഡിംഗിൽ, കേരള നദ്‌വത്തുൽ മുജാഹിദിന്റെ നേതൃത്വത്തിലുള്ള അൽ മാനാൽ ക്യുർആനിക് പ്രീ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

കെ. എൻ. എം. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം എലാങ്കോട് ഉൽഘാടന കർമ്മം നിർവ്വഹിച്ചു. സുബൈദ അബ്ദുൽ ഖാദർ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.ഇസ്ലാഹുദ്ദീൻ അസോസിയേഷൻ പ്രസിഡണ്ട് സി. എച്ച്. അബ്ദുൽ ഖാദർ അദ്ധ്യക്ഷം വഹിച്ചു.

കെ. ടി. ഫാത്തിമ (ന്യൂമാഹി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ), പി. എ. ഫൈസൽ (കെ. എൻ. എം. തലശ്ശേരി മണ്ഡലംഇൈ പ്രസിഡണ്ട്), സി. കെ. നജീബ് (എം. ഇ. ടി. വൈസ് ചെയർമാൻ, പെരിങ്ങാടി) എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പാൾ എ. കെ. അബ്ദുൽ ഗഫൂർ സ്വാഗതവും, ഹെഡ് ടീച്ചർ ശ്രീ. അഫ്സത്ത് അബ്ദുൽ ഖാദർ നന്ദിയും പ്രകാശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ