മരിക്കാത്ത ഓർമ്മകളുമായി സലീഷ് അനുസ്മരണ സദസ്സ് നടന്നു.

അഴിയൂർ : തെങ്ങ് കയറ്റ തൊഴിലാളിയും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ സലീഷിന്റെ വേർപാടിൽ ഒരു വർഷം പൂർത്തിയായപ്പോൾ സലീഷിന്റെ വിവിധ മേഘലയിലുള്ള സുഹൃത്തുക്കൾ ഒരുമിച്ചു കൊണ്ടുള്ള സൗഹൃദക്കൂട്ടായ്മയുടെ പേരിൽ സലീഷിന്റെ മരിക്കാത്ത ഓർമ്മകളുമായി സലീഷ് അനുസ്മര സദസ്സ് അത്താണിക്കൽ അഴിയൂർ സെൻട്രൽ എൽ പി സ്ക്കൂളിൽ നടന്നു.അഴിയൂർ ഗവ: ഹയർ സെക്കന്റെറി സ്കൂൾ പൂർവ്വാദ്ധ്യാപകൻ കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുബാസ് കല്ലേരി അദ്ധ്യക്ഷത വഹിച്ചു.നവാസ് നെല്ലോളി,പ്രധീപൻ പേരാമ്പ്ര,പ്രധീപൻ മാസ്റ്റർ, അഹമ്മദ് കൽപ്പക,മനോജ് എം, ശ്രീധരൻ കെ,പ്രകാശൻ കെ വി,സുരേഷ് ഒതയോത്ത്,ഷാജു ആവണ എന്നിവർ സംസാരിച്ചു.അജീഷ് കെ ടി സ്വാഗതവും ഷിബു സി പി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ