ന്യൂ മാഹി :മാഹി കലാഗ്രാമം സ്ഥാപകനും തികഞ്ഞ മനുഷ്യസ്നേഹിയും സോഷ്യലിസ്റ്റുമായിരുന്ന എ.പി കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമവാർഷികദിനാചരണം പങ്കെടുത്ത വ്യക്തികളുടെ പ്രാധാന്യം കൊണ്ടും അനുസ്മരിക്കപ്പെട്ട സ്മരണകളാലും സംഘാടക മികവിനാലും പ്രൗഢവും ഗംഭീരവും ഉജ്വലവുമായി.രാഷ്ട്രീയ സാംസ്കാരികരംഗത്തെ അതികായനായ എം.എ. ബേബി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
എ.പി.കുഞ്ഞിക്കണ്ണൻ്റെ ഓർമ്മകൾ തുളുമ്പുന്ന ജീവിത ചിത്രങ്ങൾ അടങ്ങിയ ഫോട്ടോ പ്രദർശനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.മാഹി കലാഗ്രാമത്തിൽ ഒരുക്കിയ ഗ്രന്ഥശാല എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.ടി. പദ്മനാഭൻ അദ്ധ്യക്ഷനായ യോഗത്തിൽ കെ.കെ.മാരാർ , കെ.എ. ജോണി , അഗസ്റ്റിൻ , പാറക്കടവ് , പ്രൊ. ടി.എം. പ്രഭ എന്നിവർ അനുസ്മരണ ഭാഷണം നിർവ്വഹിച്ചു.എ.പി. കുഞ്ഞിക്കണ്ണൻ്റെ സഹോദരനും എ.പി ട്രസ്റ്റ് അംഗവുമായ ഡോ എം.പി. ശ്രീധരൻ അനുസ്മരണ വേളക്ക് സ്വാഗതമോതി. എ.പി നിനവിൽ വരുമ്പോൾ എന്ന പരിപാടിയുടെ സ്വാഗത സംഘം ചെയർമാൻ അസീസ് മാഹി കൃതജ്ഞതാഭാഷണം നടത്തി.അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ മഹാവിവേകിയാണ് എ.പി. കുഞ്ഞിക്കണ്ണനെന്ന് ഉദ്ഘാടകനും അദ്ധ്യക്ഷനും തുടർന്ന് സംസാരിച്ച എല്ലാവരും ചൂണ്ടിക്കാട്ടി.
#tag:
Mahe