അഴിയൂർ : ദേശീയ പാതയിൽ അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം പടിഞ്ഞാറ് ബസ്റ്റോപ്പിന്റെ മുൻപിലുള്ള ആൽമരത്തിൻ്റെ ശിഖരമാണ് ഇന്നലെ രാത്രി 8.40 ഓടെ മുറിഞ്ഞ് വീണത് . ഇടതടവില്ലാതെ വാഹനങ്ങളോടുന്ന സമയത്താണ് സംഭവം. ബസ് സ്റ്റോപ്പിൽ ആരുമില്ലാത്തത്തിനാൽ ദുരന്തം ഒഴിവായി
ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ചോമ്പാല പോലീസും
വടകര.ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. വീഴാറായ മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.