തലശ്ശേരി: 234 കുപ്പി മാഹി മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മാഹി മുഴുപ്പിലങ്ങാട് ബൈപ്പാസില്‍ തിരുവങ്ങാട് ടോള്‍ പ്ലാസ രണ്ടാം ലൈനിനു സമീപത്തുനിന്നാണ് പയ്യന്നൂര്‍ പരിയരക്കാരന്‍ വീട്ടില്‍ നവീന്‍ പി(26)യെ പിടികൂടിയത്. 117 ലിറ്റര്‍ മദ്യം കടത്തിക്കൊണ്ടു വന്നെന്നാണ് കേസ്.
മദ്യം കടത്താന്‍ ഉപയോഗിച്ച കെഎല്‍ 11 എകെ 7664 നമ്പര്‍ ടാറ്റാ ഇന്‍ഡിഗോ കാറും കസ്റ്റഡിയില്‍ എടുത്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. കെ. മോഹന്‍ ദാസ്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) ബൈജേഷ് കെ, സുമേഷ് എം കെ, വനിതാ സിഇഒമാരായ പ്രസന്ന എം.കെ, ഐശ്വര്യ പി പി, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ ബിനീഷ് കെ എന്നിവരാണ് പരിശോധന നടത്തിയത്.
#tag:
Mahe