മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 900 രൂപ ശമ്പള വർദ്ധന അനുവദിച്ചു മാഹി ലേബർ ഓഫീസർ കെ. മനോജ് കുമാറിൻ്റെ സാന്നിധ്യത്തിൽ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും, പമ്പുടമകളും പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്.കഴിഞ്ഞ ജൂൺ 21 ന് ഇത് സംബന്ധിച്ച ചർച്ച ലേബർ ഓഫീസർ വിളിച്ചു ചേർത്തെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു. ട്രേഡ് യൂനിയൻ നേതാക്കൾ മുന്നോട്ട് വെച്ച വർദ്ധനവ് പമ്പുടമകൾ നിരാകരിച്ചതോടെയാണ് ചർച്ച അലസിയത്. ലേബർ ഓഫീസർ ഇടപെട്ട് വീണ്ടും ഇരു കൂട്ടരേയും വെള്ളിയാഴ്ച്ച ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.
മാഹി മേഖലയിലെ 17 പെട്രോൾ പമ്പുകളിലെ 300 ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും -പുതിയ നിരക്ക് ജൂലായ് മാസത്തിൽ പ്രാബല്യത്തിൽ വരും പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, മജീദ്, മുരളീധരൻ എന്നിവരും തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് എ.പ്രേമരാജൻ, പി സി.പ്രകാശൻ, ടി.സുരേന്ദ്രൻ (സി ഐ ടി യു ), പി.കൃഷ്ണൻ, ഇ.രാജേഷ്, സത്യൻ കുനിയിൽ (ബിഎംഎസ്) കെ.മോഹനൻ (ഐഎൻടിയുസി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.