മാഹി ബൈപ്പാസിൽ വാഹനാപകടം: യുവ വാദ്യകലാകാരൻ അഖിൽ മരിച്ചു

 


മയ്യഴി: മാഹി ബൈപ്പാസിൽ തലശ്ശേരി മാടപ്പീടികയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടകര മണിയൂർ മുടത്തിലാവിൽ മണ്ടാരത്തോട് മീത്തലെ വണ്ണേരി വീട്ടിൽ അഖിൽ (30) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

അഖിൽ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ന്യൂമാഹി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രശസ്തനായ ഒരു വാദ്യകലാകാരൻ കൂടിയായിരുന്നു അഖിൽ. അദ്ദേഹത്തിന്റെ വിയോഗം കലാരംഗത്തിനും വലിയൊരു നഷ്ടമാണ്.

പരേതരായ മോഹനന്റെയും രാധയുടെയും മകനാണ്.

ഭാര്യ: ശ്യാമിലി.

മകൻ: ആദിഖ്.

സഹോദരങ്ങൾ: സിഖിൻ, രമ്യ.



വളരെ പുതിയ വളരെ പഴയ