ന്യൂമാഹി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും ജൂലായ് 3 ന്

ന്യൂമാഹി : ന്യൂമാഹി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും 03/07/2024 ന് രാവിലെ 10: 30 ന് പഞ്ചായത്ത് പരിസരത്ത് വെച്ച് നടത്തും.

ന്യൂ മാഹി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ്റെ അദ്ധ്യക്ഷതയിൽ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെയ്തു എം കെ ഉദ്ഘാടനം നിർവഹിക്കും.

കർഷകരുടെ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപിക്കുവാനും വിപണനം ചെയ്യുവാനുള്ള അവസരം ഇതിനോടൊപ്പം ഒരുക്കും

തുടർന്ന് 2024-25 ജനീയസൂത്രണ പദ്ധതി വിശദീകരണവും കൃഷിവകുപ്പ് പദ്ധതികളുടെ വിശദീകരണവും കർഷകരുടെ സംശയങ്ങൾ ദുരികരികുകയും ചെയ്യും

വളരെ പുതിയ വളരെ പഴയ