ഒളവിലം: പെരിങ്ങാടി പള്ളിക്കുനിറൂട്ടിൽ ബസ് സർവ്വീസ് കുറഞ്ഞതോടെ യാത്രക്കാർ ദുരിത്തിൽ. കെ എസ് ആർ ടി സി ഉൾപ്പെടെ ഒട്ടേറെ ബസ്സുകൾ നേരത്തേ ഇതുവഴി സർവ്വീസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഗ്രാമങ്ങളിലൂടെയുള്ള സർവ്വീസിനായ് കെ എസ് ആർ ടി സി 300 മിനി ബസ്സുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരിക്കേ തലശ്ശേരിയിൽ നിന്ന് ഒളവിലം വഴി പടന്നക്കരയിലേക്ക് ബസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.