ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷവും കുട്ടിച്ചാത്താൻ നേർച്ച വെള്ളാട്ടവും നടന്നു.
ആയില്യം നാൾ ആഘോഷത്തിന്റെ ഭാഗമായി അഖണ്ഡ നാമജപം, നാഗപൂജ, മുട്ട സമർപ്പണം പ്രസാദഊട്ട് എന്നിവ ഉണ്ടായിരുന്നു.
ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.ദീപാരാധനക്കുശേഷം കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും നടന്നു.നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.അടുത്ത ആയില്യം നാൾ ആഘോഷം ആഗസ്ത് 5 ന്.