മാഹി: മാഹിയിലെ ഉന്നത പഠന കേന്ദ്രമായ ഇന്ദിര ഗാന്ധി പോളിടെക്‌നിക് കോളേജ് കെട്ടിടം കാടു മുടുന്നു. കോളേജിൻ്റെ പ്രധാന കെട്ടിടത്തോട് ചേർന്ന് പണിതിരിക്കുന്ന ഫാക്ടറി കെട്ടിടമാണ് കാടുമൂടിയ നിലയിൽ. പുല്ലും വള്ളിപ്പടർപ്പും വാഴയും അടക്കം കെട്ടിടത്തോട് ചേർന്ന് കെട്ടിടത്തെ മൂടി വളരുകയാണ്. ഈ അടുത്ത കാലത്ത് പണി കഴിഞ്ഞതാണ് ഈ കെട്ടിടം. കോളേജിൽ എൻഎസ്.എസിൻ്റെ സന്നദ്ധ സേവനം മാത്രം മതി ക്യാംപസ് വൃത്തിയാക്കാൻ എന്നിരിക്കെ കെട്ടിടത്തെക്കാളുമുയരത്തിൽ കാടു വളർന്നിട്ടും അധികൃതർ അറിയാത്തതും വൃത്തിയാക്കാത്തതും അതിശയകരമാണ്