ടാഗോർ പാർക്കിലെ ശുചിമുറി അടച്ചു വിനോദ സഞ്ചാരികൾ ദുരിതത്തിൽ

മാഹി : മയ്യഴിപ്പുഴയുടെ അരഞ്ഞാണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുഴയോര നടപ്പാതയിലും ടാഗോർ പാർക്കിലും കുടുംബവുമായെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിർവഹിക്കാൻ ശുചിമുറിയില്ലാത്തത് ദുരിതമായി.
നിലവില്‍ മാഹി ടാഗോർ പാർക്കില്‍ പണം കൊടുത്ത് ഉപയോഗിക്കാൻ കഴിയുന്ന ശുചിമുറി തുറക്കാത്തതാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സന്ദർശകർക്ക് പ്രയാസമുണ്ടാക്കുന്നത്. മൂത്രമൊഴിക്കണമെങ്കില്‍ തൊട്ടടുത്ത വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവിടെയെത്തുന്ന പലരും.

നിസ്സാര കാരണത്തിന്റെ പേരിലാണ് ശുചിമുറി അടച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അഡ്മിനിസ്ട്രേറ്റർ കാര്യാലയത്തിന്റെയും മാഹി എം.എല്‍.എയുടെ ക്യാമ്ബ് ഓഫിസിന്റെയും മൂക്കിനുതാഴെ കിടക്കുന്നയിടത്താണ് ഈ ദുരവസ്ഥ. നിത്യേന നൂറുകണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്. സമീപത്തൊന്നും പൊതുശുചിമുറി ഇല്ലാത്തതും സന്ദർശകരെ വലക്കുന്നു. അടിയന്തരമായി ശുചിമുറി തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ