മാഹി : സെൻ്റാക്ക് ബി.എസ്.സി (നഴ്‌സിംങ്ങ്) സർക്കാർ ക്വാട്ട സീറ്റുകളിലേക്കുള്ള എഴുത്തുപരീക്ഷ ജൂലയ് 14 ന് നടക്കും. പുതുച്ചേരിയിൽ ( 6 ) കാരയ്ക്കൽ ( 2 ) മാഹി, യാനം (1 ) വീതം കേന്ദ്രങ്ങളിലുമായി എഴുത്തു പരീക്ഷ നടത്താൻ പുതുച്ചേരി ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ജൂലയ് 10 മുതൽ ഔദ്യോഗിക വെബ്സൈറ്റായ https://www.centacpuducherry.in/ എന്ന വെബ്സൈറ്റിൽ നിന്ന് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 0413-2229355 എന്ന നമ്പറിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെടാവുന്നതാണെന്ന് പുതുച്ചേരി പരീക്ഷാ കൺട്രോളിംഗ് ഓഫീസറും ആരോഗ്യ വകുപ്പ് ഡയറക്ടറുമായ ഡോ: ജി. ശ്രീരാമലു അറിയിച്ചു.