കണ്ടൽചെടികൾ നട്ട് രാമകൃഷ്ണ ഹൈസ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ദിനാഘോഷം നടത്തി

ഒളവിലം :രാമകൃഷ്ണ ഹൈസ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ദിനം ആഘോഷിച്ചു.പെരിങ്ങാടി പാത്തിക്കൽ പുഴയിൽ കണ്ടൽചെടികൾ നട്ട് പിടിപ്പിച്ചായിരുന്നു പരിസ്ഥിതി ക്ലബ്ബ് ദിനാചരണം നടത്തിയത്.പരിസ്ഥിതി, നാടകപ്രവർത്തകനായ സുധീഷ് പാത്തിക്കലിൻ്റെ നേതൃത്വത്തിൽ പ്രധാനധ്യാപകൻ ദീപക് തയ്യിൽ, പിടിഎ പ്രസിഡൻറ് രതീഷ് കുമാർ, ക്ലബ്ബ് കൺവീനർ റസിൻ ചന്ദ്ര, വിദ്യാർത്ഥികൾ എന്നിവരും ചേർന്ന് കണ്ടൽചെടി നട്ട് പിടിപ്പിച്ചു.പുഴയോരത്തേക്ക് മഴ യാത്ര ചെയ്ത് എത്തിയ ക്ലബ്ബ് പ്രവർത്തകർക്ക് വേറിട്ട ഒരനുഭവം തന്നെയാണ് ഉണ്ടായത്.സുധീഷ് പാത്തിക്കൽ കണ്ടൽ വനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും നൽകി.സ്റ്റാഫ് സെക്രട്ടറി സബിൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി

വളരെ പുതിയ വളരെ പഴയ