പരിസ്ഥിതി ദിനത്തിൽ ഹരിതസേന അംഗങ്ങൾക്ക് സ്നേഹാദരങ്ങൾ നൽകി ചൊക്ലി രാമവിലാസം എച്ച് എസ് എസ്

ചൊക്ലി: പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഹരിതസേനാംഗങ്ങളെ രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് ആദരിച്ചു.ജോലി എന്നതിലുപരി പാരിസ്ഥിതിക പ്രവർത്തനം എന്ന നിലയിൽ സമൂഹം ഏറ്റെടുത്ത് ഹരിതസേനാംഗങ്ങളെ ചേർത്ത് പിടിക്കേണ്ടതിൻ്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുന്ന വേറിട്ട ഒരു പരിപാടിയായിരുന്നു ഇത്. പ്രധാനാധ്യാപകൻ പ്രദീപ് കിനാത്തി ഹരിതസേനാംഗങ്ങളെ ആദരിച്ചു.ചൊക്ലി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സജിത കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി.ഉപ പ്രഥമാധ്യാപിക എൻ.സ്മിത, ടി.ശ്രീഹരി, എസ്.ശ്രീജിഷ, കെ.കെ. ഷിബിൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതിസംരക്ഷണത്തിൻ്റെ ഹ്രസ്വചലച്ചിത്രവും പ്രദർശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ