മാഹി: ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ‘കൃത്രിമ ലഹരിക്കു വിട, സ്നേഹിക്കാം ഫുട്ബോൾ കളിയെ!’ എന്ന സന്ദേശവുമായി മാഹി ജവഹർ നവോദയ അലുമിനി ഫുട്ബോൾ അസോസിയേഷൻ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
ന്യൂമാഹി സ്ട്രൈക്ക് ഫീൽഡ് സ്പോർട്സ് അറീനയിൽ നടന്ന ചടങ്ങിൽ മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടറും പോണ്ടിച്ചേരി നവോദയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാത്ഥിയുമായ ആർ. ഷൺമുഖം ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.
മാഹി നവോദയ വിദ്യാലയത്തിലെ പൂർവ്വാധ്യാപകനും സിനിമ പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ലഹരി വിരുദ്ധ ദിന സന്ദേശം നല്കി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എം.സി. വരുൺ അധ്യക്ഷത വഹിച്ചു. വരുൺ രാജ്, ഇ.ടി.ഷിംന തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്നു അലുമ്നി ഫുട്ബോൾ അസോസിയേഷൻ ജെ. എൻ. വി. മാഹിയുടെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരവുമുണ്ടായി. ഹിതു ആനന്ദ് സ്വാഗതവും സീന സത്യപാൽ നന്ദിയും പറഞ്ഞു.