മാഹിയിലെ ഗവ. സ്കൂളുകളിൽ നാളെ ബാഗ് രഹിത ദിനം

മാഹി: മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസ്സിലെ കുട്ടികൾക്ക് നാളെ ബാഗ് രഹിത ദിനം.

മേഖലയിലെ ഗവൺമെൻ്റ് സ്കൂളുകളിൽ സി.ബി.എസ്.സി. സിലബസ്സ് എർപ്പെടുത്തിയതിൻ്റെ ഭാഗമായാണ് ഈ ദിനം ആഘോഷിക്കുന്നത്.

പഠനത്തിനപ്പുറം കുട്ടികളിലെ കലാപരവും സാഹിത്യപരവും കായികപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാനും വർധിപ്പിപ്പിക്കാനും അവസരമൊരുക്കുക എന്നതാണ് ബാഗ് ലെസ്സ് ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്.

കുട്ടികളിലെ മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ ഈ ദിനാചരണം ഉപകരിക്കുമെന്ന് വിദഗ്ധർ പറയുന്നുണ്ട്.

വിദ്യാലയത്തിൽ പഠനത്തോടൊപ്പം വ്യായാമം, യോഗ, കായിക മത്സരങ്ങൾ കലാ സാഹിത്യ പരിപാടികൾ, മൂല്യബോധന പ്രവർത്തനണൾ എന്നിവ ‘ബാഗ് ലെസ് ഡേ ‘ യിലൂടെ നടക്കേണ്ടതുണ്ട്.

വളരെ പുതിയ വളരെ പഴയ